Tuesday, June 16, 2009

ടീം ഇന്ത്യ വീണ്ടും വിജയ പാതയിലേക്ക്

അങ്ങനെ ഇന്ത്യ വിജയകരമായി പരാജയ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അതും വര്‍ഷങ്ങളുടെ ഇടവേളയ്ക് ശേഷം. ഈ 20 ഓവര്‍ ക്രിക്കറ്റ്‌ തുടങ്ങിയ സമയത്ത് ആര്‍ക്കും ഈ കളിയെ പറ്റി വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യത്തെ കപ്പ് തന്നെ നമ്മള്‍ ഇങ്ങു പൊക്കികൊണ്ട് പോന്നു. പക്ഷെ ഇന്ന് അതല്ല സ്ഥിതി അലവലാതികള്‍ എല്ലാവനും കളി പഠിച്ചിരിക്കുന്നു. ഇനി കപ്പ് എന്നും പറഞ്ഞു അങ്ങോട്ട്‌ ചെന്നാല്‍ പട്ടി ചന്തക്കു പോയത് പോലെ ആകും. അത് തന്നെയാണല്ലോ ഇപ്പോള്‍ സംഭവിച്ചതും. ഇല്ലെങ്കില്‍ പിന്നെ കളിയുടെ നിയമങ്ങള്‍ ഒന്ന് മാറ്റണം. ബൌണ്‍സര്‍ എറിയാന്‍ പാടില്ല. ക്യാച്ച് എടുത്താല്‍ ബാറ്റ്സ്‌മാന് 10 റണ്‍ നല്‍കണം അങ്ങനെയൊക്കെയുള്ള നിയമങ്ങള്‍ കൊണ്ട് വരണം. സ്ടംപിന്റെ എണ്ണം ഒന്നോ രണ്ടോ കുറച്ചാല്‍ അത്രയും നല്ലത്.
ശ്രീശാന്ത്‌ വീണ്ടും പത്രത്തിലൊക്കെ തല കാണിച്ചു തുടങ്ങിയിട്ടുണ്ട്. എറിയാന്‍ പഴയ ആമ്പിയര്‍ ഇല്ലെങ്കിലും വാചകമടിക്കു ഒരു കുറവും ഇല്ല. ഇവനെ അവന്മാര്‍ ടീമിലെടുക്കാത്തത് നന്നായി. ഈ നാണക്കേടിന്റെ ഇടയില്‍ തല വക്കേണ്ടി വന്നില്ലല്ലോ.
അടുത്ത വര്‍ഷം എന്തായാലും കപ്പും കൊണ്ട് വരും എന്ന് ധോണി ഇപ്പോഴേ പറയുന്നുണ്ട്. പുള്ളിക്കാരന്റെ മനസ്സില്‍ ചില പ്ലാനുകളൊക്കെ ഉണ്ട് എന്ന് തോന്നുന്നു. അടുത്ത വേള്‍ഡ് കപ്പിന് പെപ്സിയും കൊക്കൊകോലയുമൊക്കെ കുറച്ചു കാശ്‌ തരാം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുപോയി പിള്ളേര്‍ക്ക് കോഴ കൊടുത്തിട്ട് തോറ്റു തരാന്‍ പറയാം. അല്ലാതെ വേറെ വഴിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

5 comments:

  1. ധോണിക്ക് ക്രിക്കറ്റ് വേണ്ടല്ലോ ഇനി ജീവിക്കാന്‍.....പുള്ളീക്കാരനു അമ്പലം പണിയുകയല്ലേ .........ശ്രീ ധോണി ഭഗവാന്‍ തന്നെ അവിടെ പ്രതിഷ്ഠ. ഇനി ശ്രീശാന്ത് ദേവനും വേണം ഒരമ്പലം......:)

    ReplyDelete
  2. തമിഴ്‌നാട്ടില്‍ നയന്‍താരയുടെ അമ്പലത്തിനു അടുത്തായി ശ്രീശാന്ത്‌ കുറച്ചു സ്ഥലം വാങ്ങിയിട്ടുണ്ട് എന്നാ കേള്‍ക്കുന്നത് ..... അമ്പലം സ്വന്തമായി പണിയാനാവും.

    ReplyDelete
  3. രണ്ട് വര്ഷങ്ങള്ക്ക് മുമ്പ് എല്ലാരും പുകഴ്ത്തിയ, ക്യാപ്റ്റന് കൂളിനെയാണ് ഇന്ന് എല്ലാവരും ചേര്ന്ന് കല്ലെറിയുന്നത്...ഇതാണ് ഇന്ത്യന് ഫാന്സിന്റെ സ്വഭാവം..എന്തായാലും സെലക്ടേഴ്സ് അരുതാത്തതൊന്നും ചെയ്തില്ലല്ലോ...

    അഭിഷേക് നായര് വെസ്റ്റിന്ഡീസിലേക്ക്....

    ReplyDelete
  4. stumps nte mukalil bales vekkanda ennulla theerumaanam koodi aayal adutha thavana cup urappu!!

    kalichalum illengilum njangalkku parasyangal undello..engane engilum paisa undakkanalle nokkendath??

    ReplyDelete
  5. എവിടെ? തിരിച്ചെത്തി എന്ന് പറഞ്ഞിട്ട് പുതിയ പോസ്റ്റ്‌ ഒന്നും ഇടാതെ പോയത് എന്തെ?

    ReplyDelete